തങ്ങൾ പാറ
- Destination
- NuttyWays
- ©
കേരളത്തിലെ സ്വിറ്റ്സര്‍ലാന്റ് എന്നറിയപ്പെടുന്ന വാഗമണ്ണിലെ ഒരു ആത്മീയ കേന്ദ്രമാണ് തങ്ങള്‍ പാറ. സമുദ്രനിരപ്പിൽ നിന്നും 2500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പാറയിലേക്ക് എത്തണമെങ്കിൽ ഏതാണ്ട് അരകിലോമീറ്ററോളം കുത്തനെയുള്ള പാറയിൽകൂടി നടക്കണം
ഗോളാകൃതിയിലുള്ള വലിയൊരു പാറയുണ്ടിവിടെ. 800 വര്‍ഷങ്ങള്‍ക്കു മുന്‍പ് അഫ്ഘാനിസ്ഥാനില്‍ നിന്നും കേരളത്തില്‍ വന്ന സൂഫി സന്യാസി ഇവിടെ ഏകനായി ധ്യാനത്തിനിരിന്നു. ആയതിനാൽ ഈ സ്ഥലം സംരക്ഷിച്ചുപോരുന്നു. തങ്ങള്‍ പാറ എന്നും, ഫരീദ് ഔലിയായുടെ മഖാം എന്നും അറിയപ്പെടുന്നു. (ഫരീദ് എന്നാല്‍ ഏകനായി ധ്യാനത്തിനിരിക്കുന്നയാള്‍, മഖാം എന്നാല്‍ ധ്യാനസ്ഥലം)