പെരുംതേനരുവി വെള്ളച്ചാട്ടം

പത്തനംതിട്ടയിൽ നിന്നും 35 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് പെരുന്തേനരുവി. ഇത് പത്തനംതിട്ടജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്. പശ്ചിമഘട്ടത്തിലെ മലനിരകളിൽ പമ്പാനദിയുടെ ഒരു പോഷകനദിയായ പെരുന്തേനരുവിയിലാണ് ഈ വെള്ളച്ചാട്ടം. 85 കൊല്ലം മുമ്പു ആര്‍ച്ചാകൃതിയിലുള്ള വലിയ വെള്ളച്ചാട്ടമായിരുന്നു ഇവിടെ.അതിനടിയില്‍ പെരും തേനീച്ചകള്‍ കൂടു കെട്ടിയിരുന്നു. അതിനെ തുടര്‍ന്ന്‍ പെരുംതേനരുവി വെള്ളച്ചാട്ടം എന്ന പേരു വന്നു.

മഴക്കാലത്ത് പാറകള്‍ തെന്നും.നിരവധി പേര്‍ ഇവിടെ അപകടത്തില്‍ പെട്ടു മരിച്ചിട്ടുണ്ട്. ആത്മഹത്യാ പാറകള്‍ എന്നും പറയാം. അതിനാല്‍ ദൂരെ നിന്നു കാണുന്നതല്ലാതെ പാറകളില്‍ കയറരുത്. പാറകളിലെ ചില കുഴികളുടെ സമീപത്തെത്തിയാല്‍ അവയില്‍ നിന്നു നമ്മെ ഏതോ അദൃശ്യ ശക്തി വലിച്ചു വീഴ്ത്തും എന്നു ചിലര്‍ പറയുന്നു.അടിയില്‍ കൂടി ശക്തിയായി പായുന്ന വെള്ളം നമ്മെ വലിച്ചു വീഴ്ത്തുന്നതാണന്നു പറയപ്പെടുന്നു. ഏതായാലുംപരീക്ഷിച്ചു നോക്കേണ്ട. കയങ്ങള്‍ക്ക് 35 ആള്‍ താഴ്ച്ച വരെയുണ്ടത്രേ. 300 അടി താഴേക്കു പതിക്കുന്ന പനം കുടന്ത എന്നൊരു വെള്ളച്ചാട്ടം 200 അടി താഴേക്കു പതിക്കുന്ന പടിവാതില്‍ എന്നീ രണ്ടു വെള്ളച്ചാട്ടങ്ങള്‍ കൂടി അടുത്തുണ്ട്. അവയും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.

Location : 9.4128949 , 76.875874 View