മദാമ്മക്കുളം വെള്ളച്ചാട്ടം

കുട്ടിക്കാനത്തു നിന്നും ആറ് കിലോമീറ്റർ ഉളളിലേക്കുമാറി സ്ഥിതിചെയ്യുന്ന ഒരു കുഞ്ഞു തടാകത്തിലേക്ക് വന്നു പതിക്കുന്ന വെളളച്ചാട്ടം ശാന്തമായ ഒരു സുഖാനുഭൂതിയാണ് പകരുന്നത്. പണ്ട് തോട്ടം നടത്തിപ്പുകാരായിരുന്ന മദാമ്മ കുതിരപ്പുറത്തേറി ദിവസവും വെളളച്ചാട്ടത്തോടു കൂടിയ ഈ കുളത്തിൽ കുളിക്കാനെത്തിയിരുന്നു. അങ്ങിനെയാണ് മദാമ്മക്കുളം എന്നു പേരുവന്നത്.

സുഖമമായ റോഡ് ഗതാഗതം സാദ്ധ്യമായ ഇടമല്ല മദാമക്കുളം . ഓഫ് റോഡ് ട്രാവലിങ്ങിനനുയോജ്യമായ ഫോർവീൽ ഡ്രൈവ് ഫെസിലിറ്റിയുളള വാഹനത്തിലേ എത്തിച്ചേരാനാകൂ. വലിയ പാറക്കെട്ടുകൾ കയറിയിറങ്ങി ദുർഘടമായ ആറ് കിലോമീറ്റർ താണ്ടിവേണം , മദാമക്കുളത്തെത്താൻ. ചെങ്കുത്തായ ഇവിടത്തെ പാറക്കെട്ടിൽ ടെന്റ് കെട്ടിതാമസിക്കാം. ഇവിടെ നിന്നാൽ മൂന്ന് ജല്ലയിലായി പരന്ന് കിടക്കുന്ന അതിവിസ്തൃതമായ പ്രകൃതി സൗന്ദര്യം അനുഭവിക്കാനാകും. പാറക്കെട്ടുകൾ സുരക്ഷിതമാണ്. വന്യമൃഗങ്ങളുടെ ഭീഷണി ലവലേശമില്ല. , വെളളച്ചാട്ടത്തിനടുത്തേക്ക് അടുക്കാനാവാത്ത തരത്തിൽ അട്ടശല്യമുണ്ട്. ചെറിയ ഒരു നീന്തൽകുളം തന്നെയാണ് മദാമക്കുളം. പക്ഷെ, നൂലട്ട എന്നറിയപ്പെടുന്ന അതി സൂക്ഷ്മമായ, അപകടകാരിയുമായ അട്ടയുടെ ശല്ല്യം കാരണം ഒട്ടുമിക്ക സമയങ്ങളിലും കുളിക്കാനിറങ്ങാനാകാത്ത അവസ്ഥയിലാണ്.

കുട്ടിക്കാനത്തുനിന്നും ഫോർവീൽ ഡ്രൈവ് ജീപ്പ് വാടകക്കെടുക്കാം. 6 കി.മീ യാത്രക്ക് ₹2500 രൂപയൊക്കെ നൽകേണ്ടിവരും, അത്രയ്ക്ക്ദുർഘടമാണ് യാത്ര, ഒപ്പം സാഹസീകവും. കുട്ടിക്കാനത്തുനിന്നും വാഗമൺ റോഡിൽ അരക്കിലോമീറ്റർ സഞ്ചരിച്ചാൽ ചായത്തോട്ടത്തിനിടയിലൂടെഇടതു വശത്തേക്ക് കല്ലുപതിച്ച ഒരു വഴികാണാം ,അതിലൂടെവേണം പോകാൻ, കുറച്ച്ദൂരം സഞ്ചരിച്ചാൽ തൊഴിലാളികളുടെ ഒരു കോളനികാണാം , തുടർന്നങ്ങോട്ട് ജനവാസമില്ല.

Location : 9.6154291 , 76.9284577 View