പുന്നത്തൂർ കോട്ട

തൃശൂർ ജില്ലയിലെ ഗുരുവായൂർ ക്ഷേത്രത്തിന് സമീപത്തായാണ് പുന്നത്തൂർ കോട്ട സ്ഥിതി ചെയ്യുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ ശ്രീ ഗുരുവായൂരപ്പന് വഴിപ്പാടായി ലഭിക്കുന്ന ആനകളെയാണ് ഇവിടെ വളർത്താറ്.

ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ പുന്നത്തൂർ കോട്ടയിൽ എത്താം. കേരളത്തിലെ തന്നെ ഏറ്റവും വലിയതെന്ന് പ്രശസ്തിയാർജ്ജിച്ച ആനവളർത്തൽ കേന്ദ്രമാണ് പുന്നത്തൂര്‍ കോട്ട. ഇവിടുത്തെ കോവിലകം സിനിമാ പ്രേമികൾക്ക് ഏറെ സുപരിചിതമാണ്. ഒരു വടക്ക‌ൻ വീരഗാഥയടക്കം പല സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട് . നാലുകെട്ടും നടുമുറ്റവും കൊത്തുപണികളും ഒക്കെ ഇവിടെ കാണാൻ കഴിയും.

ഇത് ഗുരുവായൂർ ദ്വേവസത്തിന്റെ ഉടമസ്ഥതയിൽ ആകുന്നു. 66 ആ‍നകൾ പുന്നത്തൂർ കോട്ടയിൽ ഉണ്ട്. വിഘ്നേശ്വരഭഗവാന് വഴിപാടായി ഇവിടെ ഗജപൂജ അഥവാ ആനയൂട്ട് നടത്താറുണ്ട്.നിത്യവും ആയിരകണക്കിന് സഞ്ചാരികള്‍ ഇവിടെയെത്തുന്നു . രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയാണ് പ്രവേശന സമയം. മുതിർന്നവർക്ക് 10 രൂപയും കുട്ടികൾക്ക് 5 രൂപയും ആണ് പ്രവേശന ഫീസ്. ഫോട്ടോ എടുക്കാൻ 25 രൂപയും വീഡിയോയ്ക്ക് 1000 രൂപയുമാണ് ഫീസ്.

Location : 10.6114399 , 76.0359114 View