പയ്യോളി ബീച്ച്

പയ്യോളിക്കാരുടെ വൈകുന്നേരങ്ങളെ ജീവൻ വയ്പ്പിക്കുന്ന സ്ഥലമാണ് പയ്യോളി ബീച്ച്. കേരളത്തിലെ തന്നെ അറിയപ്പെടുന്ന സ്ഥലങ്ങളിലൊന്നായ ഈ ബീച്ച് ആകർഷിക്കാത്ത സഞ്ചാരികൾ കാണില്ല, ആഴം കുറഞ്ഞ കടലും തെളിമയുള്ള വെള്ളവും ഒക്കെ ചേരുമ്പേൾ എടുത്തുചാടുവാൻ ആർക്കും ഒന്നു തോന്നിപ്പോകും. അതുതന്നെയാണ് ഈ ബീച്ചിന്റെ പ്രത്യേകതയും

മുട്ടയിടുവാനായി കര തേടിയെത്തുന്ന കടലാമകളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. നവംബർ മുതൽ ഡിസംബർ വരെയുള്ള സമയത്ത് ഇവിടെ എത്തിയാൽ കടലിൽ നിന്നും മുട്ടയിടാനെത്തുന്ന കടലാമകളെ കാണാം. മറ്റെവിടെ പോയാലും ഇത്തരത്തിലൊരു കാഴ്ച കിട്ടില്ല.

കോഴിക്കോടു നിന്നും 30 കിലോമീറ്റർ അകലെയാണ് പയ്യോളി സ്ഥിതി ചെയ്യുന്നത്. കൊയിലാണ്ടിക്കും വടകരയ്ക്കും ഇടയിലായാണ് ഇവിടമുള്ളത് . തലശ്ശേരിയിൽ നിന്നും 33.4 കിലോമീറ്ററാണ് ഇവിടേക്കുള്ളത്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ പയ്യോളി

Location : 11.5112212 , 75.61185829078909 View