തോൽപ്പെട്ടി വന്യജീവി സങ്കേതം

മുത്തങ്ങയിൽ നിന്ന് 66 km ഉം കുറുവാദ്വീപിൽ നിന്ന് 20 km ദൂരം ആണ് ഉള്ളത് . 1973-ലാണ് ഒരു വന്യജീവി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടത്.1991-92 കാലഘട്ടത്തിൽ ഈ കേന്ദ്രത്തെ പ്രൊജക്ട് എലിഫന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി.

കാടിന് ഉള്ളിലേക്ക് ജീപ്പ് സവാരി ഏർപ്പെടുത്തിയിട്ടുണ്ട്. ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രം ,മുതുമല വന്യജീവി സം‌രക്ഷണകേന്ദ്രം. നാഗർഹോളെ വന്യജീവി സം‌രക്ഷണകേന്ദ്രം എന്നിവ ഇതിനു സമീപത്താണ് സ്ഥിതിചെയ്യുന്നത്.

പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ആനസങ്കേതമാണ് വയനാട് ഉള്‍പ്പെടുന്ന വനമേഖലകള്‍. പൊതുവെ വയനാട്ടിലെ മുത്തങ്ങ, തോല്‍പ്പെട്ടി വന്യജീവി സങ്കേതങ്ങളാണ് വയനാട് വന്യജീവി സങ്കേതം എന്ന ഒറ്റപേരില്‍ അറിയപ്പെടുന്നത് .

Entry time:-
  • 7 am-9am (40 jeeps)
  • 3 pm-5pm (20 jeeps)

ഒരു ജീപ്പിൽ പരമാവധി 7 പേർ എന്നരീതിയിലാണ് പോകുന്നത്. ഒരു മണിക്കൂറാണ് സഫാരി സമയം.ടിക്കറ്റ് ക്യൂവിൽ നിന്ന് മാത്രമേ ലഭിക്കൂ മുൻകൂട്ടി ബുക്കിംഗ് ഇല്ല.

Location : 11.951938191499746 , 76.05903596004946 View