കാറ്റുകുന്ന്
- Destination
- NuttyWays
- ©
സമുദ്രനിരപ്പിൽ നിന്നു നാലായിരത്തോളം അടി ഉയരത്തിലുള്ള ഈ കുന്നിന്റെ പ്രത്യേകത തന്നെ പേരിലുള്ളത് പോലെ കാറ്റാണ്. സദാസമയവും ചുറ്റിൽ നിന്നും വീശി വരുന്ന ശക്തമായ കാറ്റു കൊണ്ടിരിക്കാം. അങ്ങകലെ 1277 ഹെക്ടറിൽ തളം കെട്ടി നിൽക്കുന്ന ബാണാസുര ഡാമിലെ വെള്ളക്കെട്ടും കക്കയം ഡാമും വയനാട് ജില്ലയുടെ തെക്കുഭാഗം പൂർണമായും ഇവിടെ നിന്നു കാണാം.
പേരു സൂചിപ്പിക്കുന്നതു പോലെ നല്ല ഇളം കാറ്റടിക്കുന്ന പ്രകൃതിരമണീയമായ സ്ഥലം.
വൈത്തിരിയില്‍ നിന്ന് 28 കിലോമീറ്റര്‍ സഞ്ചരിച്ച് 5 KMs കാട്ടിലൂടെ ട്രക്കിങ്ങ് കഴിഞ്ഞാല്‍ ഭൂമിയിലെ മറ്റൊരു സ്വര്‍ഗം കൂടെ കാണാന്‍ കഴിയാം. മലയുടെ മുകളില്‍ നിന്ന് വളരെ സുന്ദരമായി കിടക്കുന്ന ബാണാസുര അണക്കെട്ടും കാണാം. സാഹസികര്‍ക്ക് സിംപിളായി കടന്നുചെല്ലാന്‍ കഴിയുന്ന സ്ഥലമാണ് കാറ്റുകുന്ന്