ബാണാസുരസാഗർ ഡാം
- Destination
- NuttyWays
- ©
വയനാട്ടിലെ മണ്ണുകൊണ്ടുള്ള അണക്കെട്ടുകളിൽ ഏറ്റവും വലുപ്പമേറിയത്.ബാണാസുര മലകളുടെ പശ്ചാത്തലം ഡാമിന് ഭംഗി കൂട്ടുന്നു.ഡാമിൽ ബോട്ടിങ്ങിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ദൂരം കൽപറ്റയിൽ നിന്ന് 24 കിലോമീറ്റർ ബത്തേരിയിൽ നിന്നും 49 കിലോമീറ്റർ. കബനി നദിയുടെ പോഷക നദിയായ കരമനത്തോടിന് കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് ബാണാസുരസാഗർ അണകെട്ട്.1979 ലാണ് ഈ അണകെട്ട് നിർമ്മിച്ചത്.
കക്കയം ജലവൈദ്യുത പദ്ധതിക്ക് ജലം എത്തിക്കുക എന്നതും വരണ്ട കാലാവസ്ഥയുള്ള ഈ പ്രദേശത്തു ജലസേചനം, കുടിവെള്ളം എന്നിവ എത്തിക്കുക എന്നതുമാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ. അണകെട്ട് പദ്ധതി പ്രദേശത്തുള്ള സ്ഥലങ്ങളെ വെള്ളത്തിന് അടിയിൽ ആഴ്ത്തിയപ്പോൾ ഇവിടെ അണകെട്ട് പദ്ധതി പ്രദേശത്തു ഏതാനും ദ്വീപുകൾ രൂപപ്പെട്ടു. ബാണാസുരസാഗർ മലകളുടെ താഴ്വരയിലുള്ള ഈ ദ്വീപുകൾ പ്രകൃതിരമണീയമാണ്.