കബിനി പുഴ
- Destination
- NuttyWays
- ©
കേരളത്തിലെ കിഴക്കോട്ട് ഒഴുകുന്ന മൂന്ന് നദികളിൽ ഒന്നാണ് കബനി നദി. പശ്ചിമഘട്ട മലനിരകളാണ് ഈ നദിയുടെ ഉത്ഭവ സ്ഥാനം. വയനാട്ടിലെ മാനന്തവാടി പുഴയുടെയും പനമരം പുഴയുടെയും സംഗമ സ്ഥാനത്ത് വച്ചാണ് ഈ പുഴക്ക് കബനി എന്ന പേര് വരുന്നത്. കബനി, കപില, കബിനി എന്നുമെല്ലാം വിളിപ്പേരുള്ള ഈ നദി കാവേരി നദിയുടെ ഒരു പോഷക നദിയാണ്.
കർണാടകയിൽ വച്ച് നുഗു, ഗുണ്ടൽ, താരക, ഹബ്ബഹള്ള എന്നീ നദികൾ കമ്പനിയുമായി കൂടിച്ചേരുന്നു. മൈസൂര്‍ ജില്ലയിൽ ഹെഗ്ഗദേവനകൊട്ടക്കടുത്ത് ബീദരഹള്ളിക്കും ബീച്ചനഹള്ളിക്കും ഇടയിൽ പണിഞ്ഞിരുക്കുന്ന കബിനി അണകെട്ട് ജലസേചനത്തിനും വൈദ്യുതി ഉത്പാദിക്കാനും ഉപയോഗിക്കുന്നുണ്ട്. വളരെയധികം പ്രസിദ്ധമായ ബന്ദിപ്പൂർ ദേശീയ ഉദ്യാനവും നഗർഹൊളെ ദേശീയ ഉദ്യാനവും ഈ നദിയുടെ ഒരു ഭാഗമാണ്.