കന്നിമര തേക്ക്
- Destination
- NuttyWays
- ©
ഇന്ന് ലോകത്തു നിലനില്കുന്നതിൽ ഏറ്റവും പ്രായമുള്ളതും വലുപ്പത്തിൽ ഒന്നാം സ്ഥാനത്തുള്ളതുമായ തേക്കുമരം ആണ് കന്നിമര. നിലകൊള്ളുന്നത് പറമ്പിക്കുളത്തെ റിസേർവ്ഡ് ഫോറെസ്റ്റിൽ ആണ്. അവസാനമായി ഇതിന്റെ ഉയരവയും വണ്ണവും ഒക്കെ പരിശോധിച്ചത് 2011 മെയ് മാസത്തിൽ ആണ് , അന്നത്തെ കണക്കു അനുസരിച്ചു ഈ മുത്തശ്ശിക്ക് 450 വർഷത്തിലേറെ പ്രായവും 40 മീറ്റർ ഉയരവും ഉണ്ട്. പിന്നെ ഈ മരം ഒന്ന് വട്ടം പിടിക്കണം എങ്കിൽ ഏറ്റവും കുറഞ്ഞത് നാലുപേര് എങ്കിലും വേണം. ചുറ്റളവ് : 620 cm .
1994 ഇൽ ഇന്ത്യ ഗവണ്മെന്റ് ഈ സ്രേഷ്ട മരത്തിനെ മഹാവൃക്ഷ പുരസ്കാരം നൽകി ആദരിച്ചു. നിലമ്പൂർ കാടുകളിൽ തേക്ക് പ്ലാന്റേഷൻ ഒക്കെ വരുന്നതിനു എത്രയോ കാലം മുന്നേ തന്നെ ഈ മരം അവിടെ ഉണ്ട് , അന്ന് അവിടെ വസിച്ചിരുന്ന ആദിവാസികൾ ഒരിക്കൽ ഈ മരം മുറിക്കാൻ ഒരു ശ്രമം നടത്തിയിരുന്നു . അന്ന് കോടാലി വച്ച ഭാഗത്തു നിന്ന് രക്തം വാർന്നു എന്നാണ് പറയപ്പെടുന്നത് . അന്ന് മുതൽ അവർ ആ മരത്തിനെ ആരാധിച്ചു തുടങ്ങി . വിശുദ്ധ മരം എന്ന് അർഥം വരുന്ന കന്നിമര എന്ന വാക്കു അങ്ങനെ ആണ് രൂപപ്പെട്ടത് എന്നാണ് തദ്ദേശവാസികൾ പറയുന്നത്. ഇവിടെ എത്തിപ്പെടണം എങ്കിൽ കുറച്ചു ബുദ്ധിമുട്ടാണ്. മരം നില്കുന്നത് കേരളത്തിൽ ആണെങ്കിലും റിസേർവ്ഡ് ഫോറെസ്റ് ആയതിനാൽ നമ്മൾക്കു കേരളത്തിൽ നിന്നും നേരിട്ട് എൻട്രൻസ് ഇല്ല , പാലക്കാട്ടു നിന്നും പൊള്ളാച്ചി റോഡിൽ കൂടി 75km തമിഴ്നാട്ടിൽ കൂടി യാത്ര ചെയ്തു വേണം ഇവിടെ എത്താൻ. ഫോറെസ്റ് ഗാർഡുകൾ തരുന്ന ഗൈഡുകളോടൊപ്പമേ ഇവിടേയ്ക്ക് പോകാവൂ , എന്തെന്നാൽ വന്യമൃഗങ്ങളുടെ വിഹാര സ്ഥലമാണ് ഇവിടം