ആറളം

പുഴകളുടെ നാട് എന്ന അര്‍ഥത്തിലാണ് ആറളം (ആറിന്റെ അളം) എന്നു പേര് വന്നത്. വടക്കുകിഴക്കായി പശ്ചിമഘട്ട മലമടക്കുകളാലും തെക്കുപടിഞ്ഞാറ് ആറളം പുഴയാലും കാല്‍ത്തളയിടപ്പെട്ട പ്രകൃതിരമണീയമായ സ്ഥലമാണ് ആറളം ഫാമും വന്യജീവി സങ്കേതവും. വിശുദ്ധ ബാവലിപ്പുഴയുടെ നീരൊഴുക്കിനാല്‍ ഫലഭൂയിഷ്ഠമായ മനോഹര ഭൂപ്രദേശമാണിത്. വളപട്ടണം പുഴയുടെ പ്രധാന നീര്‍ച്ചാലായ ചീങ്കണ്ണിപ്പുഴയുള്‍പ്പെടെ ചെറുതും വലുതുമായ നിരവധി അരുവികളും തോടുകളും ഈ വന്യജീവിസങ്കേതത്തിനുള്ളിലൂടെയും അതിരുകളിലൂടെയും ഒഴുകുന്നുണ്ട്

കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തു സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതമാണ് കണ്ണൂർ ജില്ലയിലെ ആറളം. 55 സ്ക്വയർ കിലോമീറ്ററിൽ പരന്നു കിടക്കുന്ന ഈ വന്യജീവി സങ്കേതം രൂപീകൃതമായത് 1984 ൽ ആണ്. വടക്കു കർണാടകയിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതവുമായും കിഴക്ക് വയനാട്, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളുമായും തെക്കു ചീങ്കണ്ണി പുഴയുമായും പടിഞ്ഞാറു ആറളം ഫാമുമായും ആറളം അതിർത്തി പങ്കിടുന്നു

Location : 11.9223789 , 75.7924579 View