മീങ്കര ഡാം

പാലക്കാട്‌ ജില്ലയില്‍ തന്നെയുള്ളത്‌. അധികം പേരെടുത്തിട്ടില്ല. ടൂറിസ്റ്റ്‌ മാപ്പുകളിലൊന്നും ആദ്യ പത്തില്‍ എത്തിയിട്ടുമില്ല. എന്നാല്‍ പാലക്കാട്ട്‌ നിന്ന്‌ സുമാര്‍ ഒരു മണിക്കൂര്‍ യാത്ര ചെയ്‌താല്‍ ഇവിടെ എത്താനുമാവാം. ഇതൊരു ഡാം ഡെസ്റ്റിനേഷനാണ്‌. കേരളവും തമിഴ്‌നാടും അതിര്‍ത്തി പങ്കിടുന്നു. ഡാം ശരിക്കും കേരളത്തിലാണ്‌.

പാലക്കാട്‌ നിന്ന്‌ കൊല്ലങ്കോട്‌ വഴിയും കൊഴിഞ്ഞാമ്പാറ വഴിയും മീങ്കരയിലെത്താം. അല്‍പ്പനേരം ശാന്തമായി ഇരുന്ന്‌ പ്രകൃതിയെ ഒന്നു സ്‌പര്‍ശിക്കാമെന്ന മനസ്സുമായി മീങ്കരയിലേക്ക്‌ എത്തിയാല്‍ മതിയാവും. ഗായത്രിപുഴയിലാണ്‌ മീങ്കര ഡാമും റിസര്‍വോയറും. ഭാരതപ്പുഴയുടെ കൈവഴിയാണിത്‌. 1964-ലാണ്‌ ഇവിടെ ഡാം നിര്‍മ്മിച്ചത്‌.

Map : View

Location : 0 , 0 View