കാറ്റാടിക്കടവ്
- Destination
- NuttyWays
- ©
വണ്ണപ്പുറത്തു നിന്നും തൊടുപുഴ റൂട്ടിൽ ഏതാണ്ട് 7 km ഉണ്ട് കാറ്റാടികടവിലേക്ക്. ചെങ്കുത്തായ മലയിലേക്കുള്ള ആദ്യത്തെ കുറച്ചു ഭാഗം കോണ്ക്രീറ്റ് ചെയ്തിട്ടുണ്ട്. പിന്നീടുള്ള വഴി മുഴുവനായി മണ്റോഡ് ആണ്. വണ്ടി താഴെ തന്നെ വക്കുന്നതാകും അഭികാമ്യം. ഈ വഴിയിൽ ഏതാണ്ട് 1.5km നമുക്ക് നടക്കണം. കാപ്പിയും, കുരുമുളകും, കൊക്കോയും, പറങ്കിമാവും എല്ലാം ഉള്ള തോട്ടങ്ങളും താണ്ടി വേണം നടക്കാൻ. അതി മനോഹരമായ കാഴ്ചകളാണ് പ്രകൃതി ഇവിടങ്ങളിൽ നമുക്കുവേണ്ടി ഒരുക്കി വെച്ചിരിക്കുന്നത്. നെല്ലിയമ്പത്തിക്കു സമാനമായ വലിയ കൊക്ക. സുരക്ഷക്ക് വേണ്ടി വേലികെട്ടി തിരിച്ചിട്ടുണ്ട്.