ആനയടിക്കുത്തു

ഇടുക്കി ജില്ലയിലെ തൊമ്മൻകുത്തിനടുത്താണ് ഈ മനോഹരമായ വെള്ളച്ചാട്ടം

റൂട്ട് - തൊടുപുഴ-കരിമണ്ണൂർ-തൊമ്മൻകുത്തു റൂട്ട് -തൊമ്മൻകുത് വെള്ളച്ചാട്ടം എത്തുന്നതിനു 1km മുൻപ് തൊമ്മൻകുത് പോസ്റ്റ് office ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട്, 100 മീറ്റർ കഴിയുമ്പോൾ ആദ്യം കാണുന്ന വലത്തോട്ടുള്ള കോൺവെന്റ് റോഡ്, സിസ്റ്റേഴ്സ് കോൺവെന്റ് നു മുൻപിൽ എത്തുമ്പോൾ ഓപ്പോസിറ്റ് വഴിയേ പോവുക ഇവിടത്തെ റോഡ് വളരെ ചെറുതാണ് ഒരു വണ്ടി കഷ്ടിച്ചു പോകാൻ ഉള്ള ഇട മാത്രം, കോൺവെന്റ് നു ഓപ്പോസിറ് ഉള്ള റോഡ് പോകുമ്പോൾ ആദ്യം കാണുന്ന രണ്ടു നില വീട് നോക്കി പോകുക ഇവിടെ ലാൻഡ് മാർക്ക് ആയി ആ വീട് മാത്രമേ ഉള്ളു, കാർ അവിടെ പാർക്ക് ചെയ്യാം ആ വീട്ടിലെ ചേട്ടന്റെ അനുവാദത്തോടെ മാത്രം.

ആ വീടിനു മുൻപിൽ നിന്നും നേരെ വഴിയിൽ ഒരു പത്തു സ്റ്റെപ്പ് വെക്കുമ്പോൾ ഇടത് വശത്തു ചെറിയൊരു നടപ്പാത കാണാം ഒരാൾക്കു മാത്രം പോകാവുന്ന രീതിയിൽ പറമ്പിലൂടെ, ആ വഴി ഒരു 100 മീറ്റർ ചെല്ലുമ്പോൾ വലത്തോട്ട് പോവുക പിന്നീട് ചെന്നെത്തുന്നത് ഒരു പാറയിൽ ആണ് അതിനപ്പുറം ആണ് ആനയടിക്കുത്.

തൊമ്മൻകുത് വെള്ളച്ചാട്ടം കാണാൻ വരുന്നവർ ഇത് കൂടി കണ്ട് മടങ്ങുക അത്ര മനോഹരമാണിവിടം. മഴക്കാലത്തു മാത്രമേ ഇവിടെ ഇങ്ങനെ വെള്ളച്ചാട്ടം ഉണ്ടാകു മുട്ടിനു താഴെ മാത്രമേ വെള്ളം ഉള്ളു അതിനാൽ നീന്തൽ അറിയില്ലെങ്കിലും സുഹമായി കുളിക്കാം

Location : 0 , 0 View