കവ്വായി കായൽ
- Destination
- NuttyWays
- ©
കണ്ണൂർ ജില്ലയും കാസർകോട് ജില്ലയും അതിരിടുന്ന കവ്വായി കായൽ ,ഏഷ്യയിലെ ഏറ്റവും വലിയ നേവൽ അക്കാഡമി സ്ത്ഥി ചെയ്യുന്ന ഏഴിമലയോട് ചേർന്ന് ഒരു ഭാഗം അറബികടലും മറു ഭാഗം കായലും അതിലെ കൊച്ചു ദ്വീപുകളും ചേർന്ന അപൂർവ്വ സുന്ദര പ്രദേശം.
ഇവിടെ കായലിലൂടെ കണ്ടൽ തുരുത്തി ലേക്കുള്ള കയാക്കിങ്ങും, കണ്ടൽ കാട്ടിലൂടെയുളെ വളരെ വ്യത്യസ്തത്തവും പുതുമയുള്ളതുമായ മാൻഗ്രോവ് വാക്കിംങ്ങും അതോടൊപ്പം യാത്രയിൽ കാണാൻ സാധിക്കുന്ന വിവിധ തരത്തിലുള്ള മൽസ്യ ബന്ധനവും തിരദേശ ജീവിതരീതികളും കൊച്ചു കൊച്ചു ദ്വീപുകളും ,സ്വർണ്ണ വർണ്ണ നിറമുള്ള കടലോരങ്ങൾ സന്ദർശിക്കാനും സാധിക്കുന്ന ഡേ പാക്കേജുo,നക്ഷത്രങ്ങളേയും കണ്ട് കായൽ കാറ്റേറ്റ് കായൽ നടുവിലെ കൊച്ച് ദ്വീപിൽ ഒരു രാത്രി ചിലവഴിക്കാൻ ഗോഡ്സ് ഐലന്റിലെ ടെൻറ് ക്യാമ്പിങ്ങ് പാക്കേജും സഞ്ചാരികൾക്കായി സജ്ജമാക്കിയിരിക്കുന്നു. കയാക്കിങ്ങ് േവണ്ടാത്തവർക്ക് മോട്ടോർ വള്ളത്തിൽ കായൽ സഞ്ചാരവും സാധ്യമാണ്.