ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടം

മരോട്ടിച്ചാല്‍ വെള്ളചാട്ടങ്ങളില്‍ ഏറ്റവും വലുതും മനോഹരവും ആണ് ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടം. പ്രദേശവാസികൾ കുത്ത് എന്ന വിളിക്കുന്ന പ്രധാന വെള്ളച്ചാട്ടം ഇലഞ്ഞിപ്പാറ മനോഹരമായ കാഴ്ചയാണ്. വെള്ളച്ചാട്ടത്തിന് സമാന്തരമായുള്ള വലിയ പാറക്കെട്ടിൽ നിന്നാൽ ഒരു വശത്ത് കാടിൻറെ ഭംഗിയും മറു വശത്ത് വെള്ളച്ചാട്ടവും കണ്ട് ആസ്വദിക്കാം. വെള്ളം കുതിച്ചു ചാടുന്ന ഇടത്തേക്കും മുകൾഭാഗത്തേക്കും സഞ്ചാരികൾക്ക് എത്തിച്ചേരാൻ കഴിയുമെന്നതും ഇവിടുത്തെ പ്രത്യേകതയാണ്.

എറണാകുളം പാലക്കാട് നാഷണല്‍ ഹൈവയില്‍ ആമ്പല്ലൂര്‍ തലോര്‍ എന്നീ സ്ഥലങ്ങള്‍ കഴിഞ്ഞാല്‍ കുട്ടനെല്ലൂരില്‍ നിന്നും മാന്ദമംഗലം-മരോട്ടിച്ചാല്‍ റോഡിലൂടെ ഏകദേശം 12 KM സഞ്ചരിച്ചാല്‍ മരോട്ടിച്ചാലില്‍ എത്തിച്ചേരാം. പാലക്കാടു നിന്നും വരുന്നവര്‍ക്ക് മണ്ണുത്തി നടത്തറ കുട്ടനെല്ലൂര്‍ വഴിയും, തൃശ്ശൂരില്‍ നിന്നും വരുന്നവര്‍ക്ക് മിഷന്‍ ഹോസ്പിടല്‍ അഞ്ചേരി കുട്ടനെല്ലൂര്‍ വഴിയും മരോട്ടിച്ചാലില്‍എത്താം. തൃശ്ശൂരില്‍ നിന്നും മരോട്ടിച്ചാലിലേക്ക് സ്വകാര്യ ബസ് സര്‍വീസ് നടത്തുന്നുണ്ട് . മരോട്ടിച്ചാലില്‍ ഒന്നോ രണ്ടോ നാടന്‍ ചായക്കടകള്‍ മാത്രമേ ഉള്ളൂ

Map : View

Location : 0 , 0 View