നെല്ലിയാമ്പതി
- Destination
- NuttyWays
- ©
പാലക്കാട് ജില്ലയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്ന്.
എപ്പഴും തണുപ്പ് ഉള്ള കാലാവസ്ഥ. കോട മഞ്ഞിൽ പുതഞ്ഞു നിൽക്കുന്ന ചുരങ്ങൾ, മലനിരകൾ, തേയില തോട്ടങ്ങൾ, ഓറഞ്ച് ഫാം, പോത്തുണ്ടി ഡാം തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ആകർഷണം...!
പ്രകൃതിരമണീയമായ നെല്ലിയാമ്പതി പാലക്കാട് ജില്ലയിലെ നെന്മാറയിൽ നിന്നും നെല്ലിയാമ്പതി വനത്തിലൂടെ 28.Km യാത്ര. സാധാരണ തണുത്ത കാലാവസ്ഥയുള്ള നെല്ലിയാമ്പതി സമുദ്ര നിരപ്പിൽനിന്നും 3200 അടി ഉയർത്തിൽ സ്ഥിതി ചെയ്യുന്നു.
കാട്ടുമൃഗങ്ങളെ കൂടുതലൊന്നും കാണാൻ കഴിഞ്ഞില്ലെങ്കിലും കാടിന്റെ വശ്യതയിലൂടെപ്രകൃതി ഭംഗിയിലൂടെ ഒരു മനോഹര യാത്ര...! നെല്ലിയാമ്പതിയിലെ പ്രധാന കേന്ദ്രങ്ങൾ, സീതാർകുണ്ട് view point, കേശവൻ പാറ പോത്തുണ്ടി ഡാം ഇവയൊക്കെയാണ്. Off road ട്രെക്കിങ്ങും ലഭ്യമാണ് ഇവിടെ...!