ശശിപ്പാറ
- Destination
- NuttyWays
- ©
കാഞ്ഞിരക്കൊല്ലി എന്ന സ്ഥലത്തെക്കുറിച്ചു പലർക്കും അറിവുണ്ടാകില്ല..ശശിപ്പാറ എന്ന പേര് കുറച്ചുംകൂടി പരിചിതമാണെന്ന് തോന്നുന്നു. കണ്ണൂർ ജില്ലയുടെ കിഴക്കേ അറ്റം കർണാടക അതിർത്തിയോട് ചേർന്നു കിടക്കുന്ന ഈ സ്ഥലത്ത് സൂയിസൈഡ് പോയിന്റ് പോലെ എപ്പോഴും കാറ്റ് കിട്ടുന്ന ഉയരത്തിലുള്ള പാറയും മനോഹരമായ ഒരു വെള്ളച്ചാട്ടവും ഉണ്ട്.
ഈ സ്ഥലത്തെക്കുറിച്ചു ആൾക്കാർ ഇപ്പോൾ അറിഞ്ഞു വരുന്നതേ ഉള്ളൂ എന്നത് കൊണ്ട് തന്നെ തിരക്ക് തീരെ കുറവാണ്. വെള്ളച്ചാട്ടം ഒക്കെ ഒരു സ്വകാര്യ റിസോർട് പോലെ അർമാദിക്കാം എന്നു ചുരുക്കം.