മുത്തങ്ങ വന്യജീവി സങ്കേതം
- Destination
- NuttyWays
- ©
മുത്തങ്ങ വന്യജീവി സങ്കേതം നീലഗിരി ജൈവമെഖലയിലെ ബന്ദിപ്പൂര് ദേശീയ പാര്ക്കും മുതുമല വന്യജീവി സന്കെതമായും ബന്ധപ്പെട്ടു കിടക്കുന്നു. ആനകള്ക്ക് പ്രസിദ്ധമാണീ വന്യജീവി സങ്കേതം. വയനാട്ടിലെ പ്രമുഖ ടൗണായ സുൽത്താൻ ബത്തേരിയിൽ നിന്ന് 16 കിലോമീറ്റർ അകലെയായിട്ടാണ് വയനാട് വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. മുത്തങ്ങ വന്യജീവി സങ്കേതം എന്ന പേരിൽ പ്രശസ്തമായ ഈ വന്യ ജീവി സങ്കേതം കർണാടകയിലെ നാഗർഹോളെ, ബന്ദിപ്പൂർ വന്യജീവി സങ്കേതങ്ങളുമായും തമിഴ്നാട്ടിലെ മുതുമലയുമായും ബന്ധപ്പെട്ട് കിടക്കുന്ന 345 ചതുർശ്ര കിലോമീറ്റർ ചുറ്റപ്പെട്ട് കിടക്കുന്ന ഒരു മഴക്കാടാണ്.
1973ൽ സ്ഥാപിതമായ മുത്തങ്ങ വന്യജീവി സങ്കേതം കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സങ്കേതമാണ് ദൂരം കല്പറ്റയില് നിന്ന് 25 കിലോ മീറ്റര്, മാനന്തവാടിയില് നിന്ന് 40 . ഇത് തമിഴ്നാടും കർണാടകവുമായി അതിർത്തി പങ്കുവക്കുന്നു. അതുകൊണ്ട് തന്നെ മുത്തങ്ങയെ ട്രയാങ്കിൾ പോയിന്റ് എന്നാണ് വിളിക്കുന്നത്. കടുവ, പുലി, ആന, കാട്ടുപോത്തു തുടങ്ങിയവയെ ഇവിടെ യഥേഷ്ട്ടം കാണാം.
കാട്ടിലൂടെയുള്ള യാത്രകളും താമസവും ഒരുക്കിയിരിക്കുന്ന ഇവിടെ ധാരാളം സഞ്ചാരികൾ എത്താറുണ്ട്. എൻട്രി ഫീ 10 രൂപയും ജീപ്പ് സഫാരിക്ക് ആളൊന്നിന് 300 രൂപയുമാണ്. വയനാട് വന്യജീവി സങ്കേതത്തിലെ രണ്ട് ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് മുത്തങ്ങയും തോൽപ്പെട്ടിയും. വനയാത്രയ്ക്കും വന്യജീവികളെ കാണാനും മുത്തങ്ങ എലിഫന്റ് ക്യാമ്പ് സന്ദർശിക്കാനും ആദിവാസികളുടെ കലാപരിപാടികൾ ആസ്വദിക്കാനുമൊക്കെ സന്ദർശകർക്ക് സൗകര്യം ഒരുക്കുന്നതാണ് ഈ ഇക്കോ ക്യാമ്പ്.
മുത്തങ്ങ, തോൽപ്പെട്ടി ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റിയുടെ (EDCs) കീഴിലാണ് ഇവിടുത്തെ ഇക്കോ ടൂറിസം പ്രവർത്തനങ്ങൾ നടന്നുവരുന്നത്. മേഖലയിൽ ആദിവാസി ജനവിഭാവങ്ങളുടെ ഉന്നമനവും സന്ദർശകർക്ക് പരിസ്ഥിതിയെക്കുറിച്ച് ബോധവത്കരണം നൽകുകയുമാണ് ഇവിടുത്തെ ഇക്കോ ടൂറിസം പദ്ധതി കൊണ്ടുള്ള പ്രധാന നേട്ടം പ്രധാന ആക്റ്റിവിറ്റികൾ മുത്തങ്ങയിലെ എലിഫന്റ് ക്യാമ്പ്, തോൽപ്പെട്ടിയിലേയും മുത്തങ്ങയിലേയും ജീപ്പ് സഫാരി, ഇന്റർ പ്രട്ടേഷൻ സെന്റർ സന്ദർശനം, വിവിധ ദൂരത്തിലുള്ള ട്രെക്കിംഗുകൾ, പക്ഷി നിരീക്ഷണം, മൂന്ന് ദിവസത്തെ ക്യാമ്പിംഗ്, ഔഷധ സസ്യത്തോട്ട സന്ദർശനം, ട്രബൽ ഫോക്ലർ എന്നിവയാണ് ഇവിടുത്തെ പ്രധാന ആക്റ്റിവിറ്റികൾ.
രാവിലെയും ഉച്ച കഴിഞ്ഞുമാണ് ജീപ്പ് സഫാരി നടത്തപ്പെടുന്നത്. രാവിലത്തെ സഫാരിക്ക് പോയാലാണ് വന്യജീവികളെ കാണാൻ കഴിയുക. ആഗസ്റ്റ് മുതൽ ഫെബ്രുവരി വരെയാണ് ഇവിടെ സന്ദർശിക്കാൻ പറ്റിയ മികച്ച സമയം. ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ സഞ്ചാരികളെ വന മേഖലകളിൽ പ്രവേശിപ്പിക്കാറില്ല.