മടവൂർ പാറ
- Destination
- NuttyWays
- ©
തിരുവനന്തപുരം ജില്ലയിലെ കാട്ടായിക്കോണത്തിനു സമീപമാണ് മടവൂർ പാറയും പ്രാചീന ഗുഹാക്ഷേത്രവും.. ഈ ക്ഷേത്രത്തിന്‍റെ പഴക്കത്തെക്കുറിച്ച് കൃത്യമായ തെളിവുകളില്ലെങ്കിലും ആയിരത്തി മുന്നൂറിലേറെ വർഷങ്ങളുടെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു
സമുദ്രനിരപ്പിൽ നിന്ന് 300 അടി ഉയരത്തിലാണ് പാറ സ്ഥിതി ചെയ്യുന്നത്. ചതുരാകൃതിയിൽ പാറ തുരന്നാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പാറയിൽ തന്നെ പടവുകളും കൊത്തിയുണ്ടാക്കിയിട്ടുണ്ട്. പടവുകൾ അവസാനിക്കുന്നിടത്ത് മണ്ഡപമുണ്ട്. ഗുഹാമുഖം അവിടെ നിന്നും ആരംഭിക്കുന്നു.. ബുദ്ധമതക്കാരാണോ ജൈനമതക്കാരാണോ ക്ഷേത്രം പണിയിച്ചതെന്ന വാദത്തിന് കൃത്യമായ ഉത്തരമില്ലെങ്കിലും ബുദ്ധമത വിശ്വാസികളുടെ ആരാധനാലയമായിരുന്നു ഇവിടം എന്നതിനാണ് തെളിവുകളേറെയുള്ളത്.
മാടൻ എന്ന മൂല പദത്തിൽ നിന്നാണ് മടവൂർ എന്ന് സ്ഥലനാമം വന്നതെന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.. മാടന്റെ ഊര് മാടന്നൂർ ആയെന്നും അത് ക്രമേണ ലോപിച്ച് മടവൂർ ആയതാകാമെന്നും പറയപ്പെടുന്നു