കാപ്പാട് ബീച്ച്

ചരിത്രപ്രാധാന്യം കൊണ്ട് ശ്രദ്ധയാകര്‍ഷിക്കുന്ന കോഴിക്കോട്ടെ മനോഹരമായ കടല്‍ത്തീരമാണ് കാപ്പാട് ബീച്ച്. കോഴിക്കോട്ട് നിന്നും 18 കിലോമീറ്റര്‍ അകലത്തിലാണ് കാപ്പാട് ബീച്ച്. 1498 ല്‍ പോര്‍ട്ടുഗീസ് നാവികനായ വാസ്‌കോ ഡ ഗാമ ആദ്യമായി ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയത് കാപ്പാടാണ്. തുടര്‍ന്ന് നിരവധി വിദേശരാജ്യങ്ങളിലേക്കും കോളനി വാഴ്ചയിലേക്കും നീണ്ട കഥകള്‍ പറയാനുണ്ട് കാപ്പാടിന്. വാസ്‌കോ ഡ ഗാമ കപ്പലിറങ്ങിയതിന്റെ ഓര്‍മയ്ക്കായുള്ള ഒരു സ്മാരകഫലകവും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

മനോഹരമായ പാറക്കൂട്ടങ്ങളും ഒരു ചെറുക്ഷേത്രവും കാപ്പാട് കടല്‍ത്തീരത്ത് കാണാം. 800 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രമാണ് കാപ്പാട് ബീച്ചിലെ പ്രധാന കാഴ്ചകളിലൊന്ന്. ആയുര്‍വേദ ചികിത്സയ്ക്കും മറ്റും പേരുകേട്ട കാപ്പാട് നിരവധി സന്ദര്‍ശകര്‍ എത്തിച്ചേരുന്നു. വേനല്‍ക്കാലത്തെ അവധി ദിവസങ്ങള്‍ ചെലവഴിക്കാന്‍ പറ്റിയ സ്ഥലമാണ് നിരവധി കാഴ്ചകളും റിസോര്‍ട്ടുകളും നിറഞ്ഞ കാപ്പാട് ബീച്ച്.

Map : View

Location : 0 , 0 View