;
സ്ഥലങ്ങൾ
വാർത്ത
ലേഖനം
യാത്രാവിവരണം
ശശിപ്പാറ
കണ്ണൂർ ജില്ലയുടെ കിഴക്കേ അറ്റം കർണാടക അതിർത്തിയോട് ചേർന്നു കിടക്കുന്ന ഈ സ്ഥലത്ത് സൂയിസൈഡ് പോയിന്റ് പോലെ എപ്പോഴും കാറ്റ് കിട്ടുന്ന ഉയരത്തിലുള്ള പാറയും മനോഹരമായ ഒരു വെള്ളച്ചാട്ടവും ഉണ്ട്.
നീലിമല വ്യൂ പോയന്റ്
മുകളിലേക്ക് കയറുമ്പോൾ കാപ്പിത്തോട്ടങ്ങളും, കുരുമുളക് വള്ളികളും ,കാറ്റിൽ പറന്നുയരുന്ന പുല്ലുകളും പുതിയൊരു അനുഭവം തന്നെ നമുക്ക് സമ്മാനിക്കുന്നു. ഒരു വശത്ത് പശ്ചിമഘട്ടത്തിൻറെ വിശാലമായ കാഴ്ച മറുവശത്ത് പാറക്കല്ലുകളുള്ള ചെരിഞ്ഞപച്ചക്കുന്നുകൾ.
ലക്കിടി വ്യൂ പോയിന്റ്
ജില്ലയുടെ പ്രവേശന കവാടം. മേഘപാളികള്‍ക്കിടയിലൂടെ തലയുയര്‍ത്തി നില്ക്കുന്ന മലനിരകള്‍ അതിശയിപ്പിക്കുന്ന കാഴ്ചയാണ്. വയനാട് ചുരത്തിന് മുകളിലാണ് ലക്കിടി വ്യൂ പോയിന്റ്. സന്ധ്യനേരങ്ങള് ചെലവഴിക്കാന്‍ നിരവധി പേരാണ് ഇവിടെ എത്തുന്നത്
നെല്ലിയാമ്പതി
കാട്ടുമൃഗങ്ങളെ കൂടുതലൊന്നും കാണാൻ കഴിഞ്ഞില്ലെങ്കിലും കാടിന്റെ വശ്യതയിലൂടെപ്രകൃതി ഭംഗിയിലൂടെ ഒരു മനോഹര യാത്ര
വയലട താമരശ്ശേരി
കക്കയം ഡാമിന്റെ അതിമനോഹരമായ ഒരു വ്യൂ കിട്ടുന്നതാണ്.
വട്ടവട
മൂന്നാറിനെ വെല്ലുന്ന തണുപ്പാണ് വട്ടവടയില്‍. ഈ തണുപ്പും, ശീതകാല പച്ചക്കറികൃഷിത്തോട്ടങ്ങളും, വനപാതയിലൂടെയുള്ള യാത്രയും, കാട്ടുമൃഗങ്ങളുടെ സാന്നിധ്യവുമാണ് സഞ്ചാരികളെ വട്ടവടയിലേക്ക് ആകര്‍ഷിക്കുന്ന മുഖ്യ ഘടകങ്ങള്‍
ഉപ്പുകുന്ന്
മനംകുളിര്‍പ്പിക്കുന്ന കാഴ്ചകളും നോക്കത്തൊദൂരത്തോളം പരന്നുകിടക്കുന്ന മലനിരകളും പുല്‍മേടുകളും കാനനഭംഗിയും ഉപ്പുകുന്നിനെ മനോഹരമാക്കുന്നു
രാമക്കൽമേട്
ഇവിടെ നിന്നും നോക്കിയാൽ തമിഴ്നാടിന്റെ ദൂരകാഴ്ചകളും, കൃഷിയിടങ്ങളും കാണാം.
പൂപ്പാറ
കുമളിയിൽ നിന്നും മൂന്നാറിലേക്കുള്ള വഴിയിലാണ് ഈ ഗ്രാമം
പട്ടുമല
ചെങ്കുത്തായ ഗിരിശൃംഖങ്ങള്‍, കുഞ്ഞരുവികള്‍, തേയിലത്തോട്ടങ്ങളുടെ ഹരിതാഭ
നാടുകാണി ഇടുക്കി
ഇവിടെ നിന്നു നോക്കിയാൽ ഇടുക്കിയിലേയും എറണാകുളത്തെയും കുറച്ചു ഭാഗങ്ങളുടെ ഒരു panoramic view കാണാൻ കഴിയും
മീനുളിയാൻ പാറ
മലമുകളില്‍ നിന്ന് വിദൂരതയില്‍ കൊച്ചി നഗരം ഉള്‍പ്പെടെയുള്ളവയുടെ കാഴ്ച ആസ്വദിക്കാന്‍ കഴിയും
കരടിപ്പാറ വ്യൂ പോയന്റ്
മൂന്നാറിന്റെ ഭംഗി മുഴുവനും ഇവിടെ നിന്നാൽ കാണാം