പക്ഷിപാതാളം
- Destination
- NuttyWays
- ©
ഒരു മനോഹരമായ പക്ഷി നിരീക്ഷണ കേന്ദ്രമാണ് കേരളത്തിലെ വയനാട് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് കന്യാവനങ്ങൾക്കു നടുവിലുള്ള തിരുനെല്ലിയിലെ ബ്രഹ്മഗിരികളിലാണ് ഇത് കടൽനിരപ്പിൽ നിന്ന് 1740 മീറ്റർ ഉയരത്തിലാണ്.
ചെങ്കുത്തായ മലകളും കന്യാവനങ്ങളും കാട്ടുചോലകളുമുള്ള ഇവിടം അനേകം ഇനത്തിൽപെട്ട പക്ഷികളുടെ വാസസ്ഥലമാണ് . ഭീമാകാരങ്ങളായ അനേകം ഉരുളൻ കല്ലുകളുകളാൽ രൂപപ്പെട്ട ഗുഹകളിലൂടെ സഞ്ചാരികൾക്ക് അടിയിലേക്ക് ഇറങ്ങാം. താഴെ ഭാഗത്ത് വവ്വാലുകൾ കൂട്ടം കൂട്ടമായി തൂങ്ങിക്കിടക്കുന്ന മനോഹരമായ കാഴ്ച കാണാൻ സാധിക്കും. ദേശാടന പക്ഷികൾ കൂടുകൂട്ടുന്ന മറ്റ് ഗുഹകളും ഉണ്ട് തിരുനെല്ലിക്ക് 7 കിലോമീറ്റർ കിഴക്കായിട്ടാണ് പക്ഷിപാതാളം