മുനീശ്വരൻ കുന്ന്

വയനാട്ടിലെ ഒരു ട്രക്കിങ് പോയന്റായ മുനീശ്വരൻ കുന്ന്. വനാട്ടിലെ പ്രധാന സിറ്റിയായ മാനന്തവാടിയിൽ നിന്നും 13 കിലോമീറ്റർ ദൂരെയാണ് മുനീശ്വരൻ കുന്ന്. കൃത്യമായി പറഞ്ഞാൽ മാനന്തവാടിയിൽ നിന്നും കണ്ണൂർ റൂട്ടിൽ വരുമ്പോൾ തലപ്പുഴ ടൗൺ കഴിയുമ്പോൾ വലത്തേക്ക് തിരിഞ്ഞ് മുനീശ്വരൻ കുന്നിലേക്കെത്താം.

കണ്ണൂരിൽ നിന്ന് വരുന്നവർക്ക് 44 ൽ നിന്നും ഇടത്തേക്ക് തിരിഞ്ഞാലും മുനീശ്വരൻ കുന്നിലെത്താം. ഓഫ് റോഡ് ഇഷ്ടപ്പെടുന്നവർക്ക് വാഹനത്തിൽ കുന്നിന്റെ ഏറ്റവും മുകളിൽ എത്താം ( ഓഫ് റോഡ് എന്ന് പറയുമ്പോൾ എല്ലാ വണ്ടിയും കേറില്ല. അതപോലെ തന്നെ വലിയ റിസ്ക്മാണ്). അല്ലാത്തവർക്ക് താഴെ വണ്ടി നിർത്തി നടന്നു കേറാനുള്ള വഴിയും ഇവിടെയുണ്ട്.

പുല്ലുകളാൽ ചുറ്റപ്പെട്ട മൂന്നാലു കുന്നുകൾ ചേർന്നതാണ് ഇവിടം. ഇവിടെ നിന്നാൽ വയനാടിന്റെ ദൃശ്യ ഭംഗി മുഴുവൻ കാണാൻ സാധിക്കും.രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് ഇവിടുത്തെ പ്രവേശന സമയം. 4 - 6 ആണ് ബെസ്റ്റ് ടൈം. നല്ല കോടമഞ്ഞും, തണുത്ത കാറ്റും, സൂര്യാസ്തമയവും നിങ്ങൾക്ക് ഈ സമയത്ത് ഇവിടെ ആസ്വദിക്കാം.

ഇവിടെ ക്യാമ്പിങ്ങിനായിട്ടുള്ള ടെന്റുകളും മറ്റ് സൗകര്യങ്ങും ലഭ്യമാണ്. കാട്ടിലേക്കുള്ള ട്രക്കിങ്ങും ഫുഡും അടങ്ങിയ വിവിധ പാക്കേജുകൾ ഇതിനായി ഇവിടെയുണ്ട്. ആളുകളുടെ വലിയ തിരക്കോ,ബഹളമോ ഇല്ലാതെ പ്രകൃതിയ അടുത്തറിയാൻ സാധിക്കുന്ന സ്ഥലമാണ് മുനീശ്വൻകുന്ന്. പ്രകൃതിയെ സ്നേഹിക്കുന്ന എല്ലാവർക്കും മുനീശ്വൻ കുന്നിലേയ്ക്ക് പോകാവുന്നതാണ്.

Location : 11.8635547 , 75.9589547 View