മൺറോ തുരുത്ത്

കല്ലടയാറിനും അഷ്ടമുടിക്കായലിനും ഇടയിലാണ് മൺറോ തുരുത്ത് സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് അഡ്മിനിസ്ട്രേറ്റർ ആയിരുന്ന കേണൽ മൺറോയുടെ നേതൃത്വത്തിലാണ് കൈതോടുണ്ടാക്കി ജല ഗതാഗതം തുടങ്ങിയത്. കണ്ടൽ വനങ്ങളുടെ ഒരു മാസ്മരിക ലോകം.7 ചെറു ദ്വീപുകളും അനേകം ചെറുകനാലുകളും കല്ലടയാറും അഷ്ടമുടിക്കായലും സംഗമിക്കുന്ന ഒരു മനോഹര പ്രദേശം.നല്ല കായൽ മീൻ കറികളും കഴിച്ച് രണ്ടു ദിവസം ചിലവഴിക്കാൻ നിങ്ങൾക്ക് അങ്ങോട്ടു പോവാം. ചെറുകനാലുകളി ലൂടെ കണ്ടൽ വനങ്ങളെ ചുറ്റി തോണി യാത്ര ഒരിക്കലും ഒഴിവാക്കരുത്. കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് 26 Km ദൂരം Taxi ,Bus എന്നിവ ലഭ്യമാണ്.1878 സ്ഥാപിച്ച Dutch പള്ളി പഴമയിലേക്ക് നമ്മളെ കൈ പിടിച്ചു കൊണ്ടു പോകും

Location : 8.9952456 , 76.6105054 View