കൊട്ടത്തലച്ചി മല
- Destination
- NuttyWays
- ©
ഒരു നല്ല ഓഫ്‌റോഡ് പോകാൻ ആർക്കെങ്കിലും താൽപ്പര്യമുണ്ടെങ്കിൽ ഇവിടേയ്ക്ക് വിട്ടോളു. കൊട്ടത്തലച്ചി മല നിങ്ങളെ മാടിവിളിക്കും ഇപ്പോൾ മഞ്ഞിൽ പുതച്ചു കിടക്കുകയാണ് നമ്മുടെ ഈ ഹരിത സുന്ദരി. കേരള കർണനാടക അതിരിലാണ് ഈ മല നിലകൊള്ളുന്നത്.
കണ്ണൂരിൽ നിന്നും ഏകദേശം 65 km ദൂരമുണ്ട് ഇവിടേക്ക് . തളിപ്പറമ്പ് വഴി ആലക്കോട് നിന്നും കാർത്തികപുരം ഉദയഗിരി വഴി താബോർ .. ഇവിടെ നിന്നും ഓഫ് റോസ് വഴി 2 km പോകണം . ഫോർ വീൽ ഡ്രൈവ് പിന്നെ ബൈക്ക് പോകും .അവിടെ നിന്നും 200 m നടന്നാൽ മുകളിലെത്താം . ഏതു സമയത്തും ഇവിടെ വന്നു പോകുന്നതിന് തടസ്സങ്ങൾ ഒന്നുമില്ല. വളരെ സുന്ദരമയാ ഒരു പ്രദേശം തന്നെയാണിത് . ഇതിന്റെ മുകളിൽ നിന്നും 360 ഡിഗ്രിയിൽ താഴോട്ട് കാണാം . 2 km ഓഫ് റോഡ് ഒഴിവാക്കാൻ വേറൊരു വഴി കൂടിയുണ്ട് . തളിപ്പറമ്പിൽ നിന്നും ആലക്കോട് റൂട്ടിൽ പോകുമ്പോൾ നാടുകാണിയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ചപ്പാരപ്പടവ് തേർത്തല്ലി വഴി മഞ്ഞക്കാട് പ്രാപ്പൊയിൽ റൂട്ട് .ഇതു വഴിയാണെങ്കിൽ 1 km കട്ട ഒഫ് റോഡ് കുറച്ച് യാത്ര ചെയ്യാം