ഇരവികുളം നാഷണൽ പാർക്ക്
- Destination
- NuttyWays
- ©
വനം വകുപ്പിന്റെ വാഹനത്തില്‍ സഞ്ചാരികള്‍ക്ക് ഈ പ്രദേശം കാണാന്‍ രാജമലയിലേക്ക് പോകാവുന്നതാണ്. സ്വകാര്യവാഹനങ്ങള്‍ ഇവിടെ അനുവദിക്കാറില്ല. എല്ലാവര്‍ഷവും ആറുമാസം പാര്‍ക്ക് അടച്ചിടും. വരയാടുകളുടെ പ്രജനനകാലമായതു കൊണ്ടാണിത്.
കണ്ണന്‍ ദേവന്‍ മലനിരകളില്‍ 97 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്താണ് വംശനാശഭീഷണി നേരിടുന്ന ജീവിവര്‍ഗമുള്‍പ്പെടെയുള്ള ജീവിവര്‍ഗങ്ങള്‍ അധിവസിക്കുന്ന ഇരവികുളം ദേശീയോദ്യാനം. പുല്‍മേടുകള്‍ ഇവിടം കൂടുതല്‍ മനോഹരമാക്കുന്നു.
പഞ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി എന്നറിയപ്പെടുന്ന ആനമുടി ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. സമുദ്രനിരപ്പില്‍ നിന്ന് 2695 മീറ്റര്‍ ഉയരത്തിലാണിത്. ഈ പ്രദേശം അപൂര്‍വ്വമായ സസ്യജാലങ്ങള്‍ നിറഞ്ഞതാണ്. ഓര്‍ക്കിഡുകള്‍, കാട്ടുബോള്‍സം എന്നിവയുടെ മറ്റെങ്ങും കാണാത്ത ഇനങ്ങള്‍ ഇരവികുളത്തുണ്ട്.
കടുവ, കാട്ടുപോത്ത്, പുലി തുടങ്ങിയ ജീവികള്‍ക്കൊപ്പം വംശനാശഭീഷണി നേരിടുന്ന വരയാടുകളും ഇവിടെ അധിവസിക്കുന്നു.
ദേശീയോദ്യാനത്തില്‍ ടൂറിസ്റ്റുകള്‍ക്ക് പോകാന്‍ അനുവാദമുള്ള പ്രദേശമാണ് രാജമല. വനംവകുപ്പിന്റെ വാഹനത്തിലാണ് ചോലക്കാടും പുല്‍മേടും നിറഞ്ഞ ആവാസ വ്യവസ്ഥ പരിചയപ്പെടുത്താന്‍ കൊണ്ടു പോകുന്നത്.രാജമലയിലെ ഇന്റെര്‍പ്രട്ടേഷന്‍ സെന്ററില്‍ ഇവിടുത്തെ പ്രകൃതി സംബന്ധച്ച വിലപ്പെട്ട വിവരങ്ങള്‍ ലഭ്യമാണ്.
അതീവ ശ്രദ്ധയോടെ സംരഷിക്കപ്പെടുന്ന പ്രദേശമാണ് ഇരവികുളം. ദേശീയോദ്യാനത്തെ മൂന്നുഭാഗങ്ങളായി തിരിച്ചിരിക്കുന്നു - കോര്‍ ഏരിയ, ബഫര്‍ ഏരിയ, ടൂറിസം ഏരിയ എന്നിങ്ങനെ. ടൂറിസം ഏരിയയായ രാജമലയിലേക്കു മാത്രമാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനമുള്ളത്. ഇവിടെ വരയാടുകളെ വളരെ അടുത്തു നിന്നു വീക്ഷിക്കാനാകും.