അസുരന്‍കുണ്ടിലേക്കൊരു യാത്ര

പീച്ചി-വാഴാനി വന്യജീവി സംരക്ഷണ കേന്ദ്രത്തിനടുത്തായിട്ടാണ് അസുരന്‍കുണ്ട് ഡാം സ്ഥിതി ചെയ്യുന്നത്.തൃശൂര്‍ വഴിയും ചെറുതുരുത്തി വഴിയും ഇവിടേക്കെത്താം.ആറ്റൂര്‍ എന്ന സ്ഥലത്തുനിന്നും ഡാം സൈറ്റിലേക്കുള്ള റോഡ് കാണാം...

ഈ റോഡ് ആദ്യം ചെന്നെത്തുന്നത് ഫോറസ്റ്റ് ഔട്ട്പോസ്റ്റിലാണ്.ഫയര്‍ സീസണില്‍ ഇങ്ങോട്ട് പ്രവേശനം ഉണ്ടാകാറുമില്ല.ഔട്ട്പോസ്റ്റ് പിന്നിട്ടുള്ള യാത്ര ചെറിയ കാട്ടിലൂടെയാണ്.മാനും മയിലും ഉണ്ടാകാറുള്ള വഴിയാണ്,ഒരാളെയും കാണാതെ ഞങ്ങള്‍ നേരെ ഡാമിലെത്തി...

ചെറിയ വെള്ളച്ചാട്ടങ്ങളൊക്കെ പ്രതീക്ഷിച്ചൊരു യാത്രയായിരുന്നു.പക്ഷേ ഡാമില്‍ പോലും വെള്ളം നിറയാത്ത കാഴ്ചയാണ് കണ്ടത്.നിറഞ്ഞു കവിഞ്ഞ ഡാം കണ്ടില്ല,പക്ഷേ ഡാമിലൂടെ കുറെ നടക്കാനായി..

വെള്ളം നിറഞ്ഞൊഴുകുമ്പോള്‍ മാത്രം ഇങ്ങോട്ട് പോരുക..മികച്ച കാഴ്ചകള്‍ ഉണ്ടാകും...

മുമ്പ് വായിച്ചതോര്‍ക്കുന്നു, ഏതോ അസുരന്‍റെ തല വീണ സ്ഥലമാണത്രെ അസുരന്‍കുണ്ടായത്

©Nisar Mohamed

Location : 0 , 0 View