കുംബള ഫോർട്ട്‌

കാസര്‍കോടു ടൗണിന്റെ 14 കി.മീറ്റര്‍ വശക്കുഭാഗത്ത്‌ ശ്രേയനദിയില്‍ രൂപപ്പെട്ടതും കായലിനാല്‍ ചുറ്റപ്പെട്ട ഉപദ്വീപിലാണ്‌ കുംബള ഫോര്‍ട്ട്‌ സ്ഥിതിചെയ്യുന്നത്‌. തുജരാജവംശത്തിന്റെ തെക്കുഭാഗം ഭരിച്ചിരുന്ന കുംബള രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന കുംബളയില്‍ വളരെ പണ്ടുകാലത്ത്‌ ഒരു ചെറിയ തുറമുഖവും ഉണ്ടായിരുന്നു. നായക്‌ വംശജര്‍ തന്നെ നിര്‍മ്മിച്ചു എന്നു കരുതപ്പെടുന്ന ഈ കോട്ടയുടെ പ്രവേശനഭാഗത്തുള്ള ഹനുമാന്‍ ക്ഷേത്രം വളരെയേറെ ഭക്തരെ ആകര്‍ഷിക്കുന്നു. പ്രകൃതിസൗന്ദര്യം നിറഞ്ഞ കുംബാള ഫോര്‍ട്ടു കാണുവാന്‍ ധാരാളം സന്ദര്‍ശകര്‍ എത്താറുണ്ട്‌.

Location : 12.6021872 , 74.9399757 View