അടവി ഇക്കോ ടൂറിസം
- Destination
- NuttyWays
- ©
ടൂറിസം ലിസ്റ്റിൽ അവസാന പകുതികളിലൊക്കെ പെട്ടുപോകുന്ന ചില സ്ഥലങ്ങളുണ്ട്. കാണേണ്ടുന്നതിനപ്പുറത്തു വ്യത്യസ്തമായ അനുഭവങ്ങൾ തരുന്ന സ്ഥലങ്ങൾ. കോന്നി ഇക്കോ ടൂറിസം ഡിപ്പാർട്മെൻറ് ന്റെ കീഴിൽ വരുന്ന അത്തരത്തിൽ കുറച്ചു സ്ഥലങ്ങളുണ്ട്.
അടവി ഇക്കോ ടൂറിസം സെന്റർ ലെ കുട്ടവഞ്ചി യാത്രയാണ് ആദ്യത്തേത്. കുട്ട വഞ്ചിയിൽ ചെറിയ സവാരിയും നീണ്ട ദൂരത്തേക്കുള്ള സവാരിയും ഉണ്ട്. സ്പീഡ് ബോട്ടുകളിൽ നിന്നും തോണിയിൽ നിന്നുമൊക്കെ വളരെ വ്യത്യസ്തമായൊരു യാത്രാനുഭവമാണ് ഇത്.4 പേരടങ്ങുന്ന ഒരു സംഘത്തിന് ചെറിയ ദൂരത്തേക്കുള്ള യാത്രക്ക് 400 രൂപയും ദീർഘ ദൂരത്തിനു 800 രൂപയുമാണ് ടിക്കറ്റ് ചാർജ്. സാധാരണക്കാർക്കും താങ്ങാനാവുന്ന ചിലവേ ഇതിനുള്ളൂ.